Testo Marannittumenthino - Version 2 - Jayachandran & Sujatha
Testo della canzone Marannittumenthino - Version 2 (Jayachandran & Sujatha), tratta dall'album Randaam Bhaavam (Original Motion Picture Soundtrack)
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞു കാലത്തെ സ്നേഹതീരം
പുലർമഞ്ഞു കാലത്തെ സ്നേഹതീരം
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
ന ന നാന നാന നാ
അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെൻ
നെഞ്ചോടൊതുക്കി കിടന്നിരുന്നു
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നു
ചുണ്ടിനാൽ ചുംബിച്ചിരുന്നു
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നു
മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വീണയെ
മാറോടമർത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നു
എത്രയോ സ്നേഹിച്ചിരുന്നു
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞു കാലത്തെ സ്നേഹതീരം
പുലർമഞ്ഞു കാലത്തെ സ്നേഹതീരം
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
Credits
Writer(s): Vidya Sagar, Girish Puthenchery
Lyrics powered by www.musixmatch.com
Link
Disclaimer:
i testi sono forniti da Musixmatch.
Per richieste di variazioni o rimozioni è possibile contattare
direttamente Musixmatch nel caso tu sia
un artista o
un publisher.