Testo Aararo - Anne Amie
Testo della canzone Aararo (Anne Amie), tratta dall'album Koode (Original Motion Picture Soundtrack)
ആരാരോ വരാമെന്നൊരീ മോഹം
വാതിൽക്കൽ കിനാവിന്റെ കാൽസ്വരം
ആരാരോ വരാമെന്നൊരീ മോഹം
വാതിൽക്കൽ കിനാവിന്റെ കാൽസ്വരം
പുലരികളിൽ പൊടിയും ഹിമകണമെന്ന പോൽ
ഇലകളിൽ നിന്നുയരും വനശലഭങ്ങൾ പോൽ
ഹൃദയമേ ചിറകാർന്നതെന്തിനോ
പ്രണയമേ നിറവാനമാകയോ
ഉദയതാരമേ അരികിലൊന്നു നീ
പ്രിയനുമായ് വേഗം പോരൂ
പ്രിയനുമായ് വേഗം പോരൂ
കടലിലേ പിറ പോലെ തിരയുമെൻ മിഴിനീളേ
മധുരമാം ഒരു നേർത്ത നൊമ്പരം
ഹൃദയവേണുവിൽ ഒരു ഗാനമായ്
വിണ്ണിൽ നിന്നുമെൻ മുടിയിൽ വന്നുതിരും പൂവുകൾ
ഇന്നതിന്റെ സൗരഭത്തിൽ ഉണരുകയായ്
പുലരിയിൽ ഒരു സ്വർണ്ണനാളമായ്
ഇരവിലും ഒരു കുഞ്ഞുമിഞ്ഞലായ്
മനസ്സിനുള്ളിലെ കുടിലിനുള്ളിലായ്
കനവുപോൽ കൂടെ ആരോ
കനവുപോൽ കൂടെ ആരോ
Credits
Writer(s): Raghu Dixit, Rafeeq Ahammed
Lyrics powered by www.musixmatch.com
Link
Disclaimer:
i testi sono forniti da Musixmatch.
Per richieste di variazioni o rimozioni è possibile contattare
direttamente Musixmatch nel caso tu sia
un artista o
un publisher.