Testo Souparikamritha Veechikal Padum - Raveendran feat. Kaithapram & K. J. Yesudas
Testo della canzone Souparikamritha Veechikal Padum (Raveendran feat. Kaithapram & K. J. Yesudas), tratta dall'album Kizhakkunarum Pakshi (Original Motion Picture Soundtrack)
സൗപർണ്ണികാമൃത വീചികൾ പാടും
നിൻ്റെ സഹസ്രനാമങ്ങൾ
ജഗദംബികേ... മൂകാംബികേ...
സൗപർണ്ണികാമൃത വീചികൾ പാടും
നിൻ്റെ സഹസ്രനാമങ്ങൾ
പ്രാർത്ഥനാതീർഥമാടും എൻ മനം തേടും
നിൻ്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ... മൂകാംബികേ...
കരിമഷി പടരുമീ കൽവിളക്കിൽ
കനകാംഗുരമായ് വിരിയേണം
നീ... അന്തനാളമായ് തെളിയേണം
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളിൽ കാലിടറി
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളിൽ കാലിടറി
കൈവല്യദായികേ സർവാർഥസാധികേ
അമ്മേ... സുരവന്ദിതേ...
സൗപർണ്ണികാമൃത വീചികൾ പാടും
നിൻ്റെ സഹസ്രനാമങ്ങൾ
പ്രാർഥനാതീർഥമാടും എൻ മനം തേടും
നിൻ്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ... മൂകാംബികേ...
സ്വരദളം പൊഴിയുമീ മൺവീണയിൽ
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളിൽ നിറയേണം
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൗന ഗേഹമായി
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൗന ഗേഹമായി
നാദസ്വരൂപിണീ കാവ്യവിനോദിനീ
ദേവീ... ഭുവനേശ്വരീ...
സൗപർണ്ണികാമൃത വീചികൾ പാടും
നിൻ്റെ സഹസ്രനാമങ്ങൾ
പ്രാർത്ഥനാതീർഥമാടും എൻ മനം തേടും
നിൻ്റെ പാദാരവിന്ദങ്ങളമ്മേ...
ജഗദംബികേ... മൂകാംബികേ...
ജഗദംബികേ... മൂകാംബികേ...
Credits
Writer(s): Divo Tv Private Limited
Lyrics powered by www.musixmatch.com
Link
Disclaimer:
i testi sono forniti da Musixmatch.
Per richieste di variazioni o rimozioni è possibile contattare
direttamente Musixmatch nel caso tu sia
un artista o
un publisher.